മന്ത്രി സഭാ പുനഃ സംഘടന വാർത്ത സർക്കാരിനെ ദുർബലപ്പെടുത്താനുള്ളനീക്കത്തിന്റെ ഭാഗമെന്നും, പുനഃസംഘടനയെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുന്നണിയെയും സർക്കാരിനെയും, പ്രതിസന്ധിയിൽ ആക്കാനുള്ള നീക്കമാണ് മാധ്യമവാർത്തകൾക്ക് പിന്നിലെന്നും ജയരാജൻ
മന്ത്രിസഭാ പുനഃസംഘടനയെന്നോ, മന്ത്രിമാരുടെ മാറ്റമോ,ഒരു കാര്യവും സിപിഎമ്മോ,മുന്നണിയോ ഇത് വരെ ആലോചിച്ചിച്ചു ചർച്ച ചെയ്തു തീരുമാനിച്ചിട്ടില്ല. വാർത്ത ഒരു മാധ്യമ സൃഷ്ടിയാണ്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയെയും, ഗവണ്മെന്റിനെ ആശയക്കുഴപ്പത്തിലേക്കും, കൂടുതൽ പ്രതിസന്ധിയിലേക്കും കൊണ്ടുപോകാനുള്ള ശ്രമം ആണിത് . സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് ഇത്തരം പ്രചാരണ ങ്ങൾക്ക് പിന്നിലെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
മന്ത്രിമാരുടെ മാറ്റത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല, ആലോചിക്കേണ്ട ഘട്ടമെത്തുമ്പോൾ, ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.
Discussion about this post