കോഴിക്കോട്: നിപ പരിശോധനയിൽ പുതിയ പോസിറ്റിവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെടുന്നതായും മന്ത്രി അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി ഡോക്ടർമാർ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
പരിശോധിച്ച പതിനൊന്ന് കേസുകളും നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സാമ്പിളുകൾ പരിശോധനയ്ക്കായി എത്തുന്നുണ്ട്. മന്ത്രി പറഞ്ഞു. നേരത്തെ മരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

