ന്യൂഡൽഹി: നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ കൂടി ഇന്ത്യ വാങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. 2018ൽ ഓസ്‌ട്രേലിയയിൽ നിന്ന് മോണോക്ലോണൽ ആന്റിബോഡിയുടെ ചില ഡോസുകൾ ഇന്ത്യ സംഭരിച്ചിട്ടുണ്ട്, നിലവിൽ 10 രോഗികൾക്ക് മാത്രമേ ഡോസുകൾ ലഭ്യമാവുകയുള്ളൂവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ (ഡിജി) രാജീവ് ബഹൽ ദേശീയ തലസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ ആരും മരുന്ന് നൽകിയിട്ടില്ലെന്നും അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ മരുന്ന് നൽകേണ്ടതുണ്ടെന്നും ഡോ ബഹൽ പറഞ്ഞു. അതിനുള്ള തീരുമാനം എടുക്കേണ്ടത് അതാത് സംസ്ഥാന സർക്കാരും ഡോക്ടർമാരും രോഗികളുടെ കുടുംബാംഗങ്ങളുമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് ആഗോളതലത്തിൽ നിപ വൈറസ് ബാധിച്ച 14 രോഗികൾക്ക് മോണോക്ലോണൽ ആന്റിബോഡികൾ നൽകിയിട്ടുണ്ടെന്നും അവരെല്ലാം അതിജീവിച്ചിട്ടുണ്ടെന്നും ഡോ. ബാൽ വ്യക്തമാക്കി
കേരളത്തിൽ അണുബാധ തടയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഐസിഎംആർ ഡിജി ഉറപ്പ് നൽകി
Discussion about this post