വാഷിംഗ്ടൺ : മോണിംഗ് കൺസൾട്ടിന്റെ സർവേ പ്രകാരം ലോകവ്യാപകമായി 76 ശതമാനം പേരും അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കൾക്കിടയിൽ ആഗോള റേറ്റിംഗിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനത്തിന്റെ ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ പ്രകാരം 76 ശതമാനം ആളുകൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു, അതേസമയം 18 ശതമാനം പേർ അതിനെ അംഗീകരിക്കുന്നില്ല, ആറ് ശതമാനം പേർക്ക് പ്രേത്യേകിച്ച് അഭിപ്രായമൊന്നും ഇല്ല.
സ്ഥാപനം നടത്തിയ മുൻ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
ഇത് വരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗ് ആണ് മോദിക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. 64 ശതമാനംറേറ്റിംഗോടെ സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റും 61 ശതമാനം റേറ്റിംഗോടെ മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും ആണ് റേറ്റിംഗുകളിൽ രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. അവരിൽ നിന്നും ഗണ്യമായ മാർജിനിൽ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഗോള അംഗീകാരം എന്നത് മോദിയുടെ ഉയർന്ന ആഗോള ജനപ്രീതി തന്നെയാണ് സൂചിപ്പിക്കുന്നത്
ഇത്തവണത്തെ റേറ്റിംഗിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 37 ശതമാനം, യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക് 27 ശതമാനം, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് 24 ശതമാനം എന്നിങ്ങനെയാണ് അംഗീകാരത്തിന്റെ നിരക്ക്
40-ലധികം ആഗോള നേതാക്കളും അവരുടെ പ്രതിനിധികളും ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിക്ക് ഇന്ത്യ അടുത്തിടെ ദേശീയ തലസ്ഥാനത്ത് വിജയകരമായി ആതിഥേയത്വം വഹിച്ചിരിന്നു .
ലീഡേഴ്‌സ് ഉച്ചകോടിയിൽ വച്ച് മുന്നോട്ട് വച്ച “ന്യൂ ഡൽഹി പ്രഖ്യാപനം” ലോക രാജ്യങ്ങൾ ഒന്നടങ്കം സമ്പൂർണ്ണ സമവായത്തോടെ ഏകകണ്ഠമായി അംഗീകരിച്ചിരിന്നു . എല്ലാ ആഗോള ശക്തികളെയും ഒരേ പ്രതലത്തിൽ കൊണ്ടുവരികയും റഷ്യ-ഉക്രെയ്ൻ യുദ്ധം പോലെ അത്യധികം ഭിന്നിപ്പുണ്ടാക്കുന്ന ഒരു വിഷയത്തിൽ വരെ സമവായം ഉണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ ഒരു പ്രധാന വിജയം
Discussion about this post