കോഴിക്കോട്: ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകൾക്ക് അവധി നൽകി കൊണ്ടുള്ള ഉത്തരവിൽ മാറ്റം വരുത്തി ജില്ലാ കളക്ടർ . നിപ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് മാറ്റം വന്നിരിക്കുന്നത്
‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായത് ജനങ്ങൾക്കിടയിൽ രോഗവ്യാപനത്തെ കുറിച്ച് അമിത ഉത്കണ്ഠ ഉണ്ടാക്കാൻ കാരണമായേക്കാം എന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയതെന്ന് കളക്ടറുടെ പുതിയ ഉത്തരവില്‍ വ്യക്തമാക്കി.
സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു.
Discussion about this post