കോഴിക്കോട് :ലഹരി മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിൽ പോലീസുകാരന് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങൾക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
താമരശ്ശേരി ഭാഗത്തെ ചില ലഹരി മാഫിയാ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. താമരശ്ശേരിയിൽ ലഹരി സംഘങ്ങളുടെ പ്രവർത്തനം ശക്തമാണ്. ലഹരിസംഘങ്ങൾക്ക് പോലീസിൽ നിന്നും സഹായം ലഭിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനിടയിൽ ആണ് പോലീസുകാരന് സസ്‌പെൻഷൻ ലഭിക്കുന്നത്.
ലഹരി മാഫിയാ സംഘത്തിൽപെട്ട അയൂബ്, ദീപു എന്നിവർക്കൊപ്പം രജിലേഷ് നിൽക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. താമരശ്ശേരി അമ്പലമുക്കിൽ, പ്രവാസിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയാണ് അയൂബ്. ഇതേ കേസിൽ ദീപു അറസ്റ്റിൽ ആയിരുന്നു

