ഡൽഹി: വിദ്യാർത്ഥി, സന്ദർശന വിസയ്ക്ക് ബ്രിട്ടീഷ് സർക്കാർ നിരക്ക് വർധിപ്പിച്ചു. ഫീസ് വർദ്ധന ഒക്‌ടോബർ 4 മുതൽ പ്രാബല്യത്തിൽ വരും.ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ് 115 പൗണ്ടും (11,000 രൂപ ) വിദ്യാർഥി വിസയുടെ അപേക്ഷ തുക 490 പൗണ്ടുമായും (50,000 രൂപ) ഉയരും.
കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച നിയമനിർമ്മാണത്തെത്തുടർന്നാണ് മാറ്റങ്ങൾ വരുന്നത് .ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാർക്കുള്ള നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
ജോബ് വിസ, സന്ദർശന വിസ എന്നിവയ്ക്ക് 15 ശതമാനം വർധനയും പഠന വിസകൾകുറഞ്ഞത് 20 ശതമാനം വർധനയുമാണ് ലക്ഷ്യമിടുന്നത്. എമിഗ്രെഷൻ , ഹെൽത്ത് സർചാർജ് അടക്കം മറ്റ് സേവനങ്ങൾക്കുള്ള ഫീസുകളിലും വർധനവുണ്ടാകു. മാറ്റങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തിന് വിധേയമാണെന്നും ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുമെന്നും ബ്രിട്ടൻ-ആഭ്യന്തര ഓഫീസ് അറിയിച്ചു
പൊതുമേഖലയിലെ ശമ്പളം കൂട്ടാന്‍ ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധനവ്. വർധനവ് നിലവിൽ വരുന്നതോടെ ഒരു ബില്ല്യൺ പൗണ്ട് സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒക്ടോബര്‍ നാല് മുതല്‍ നിരക്ക് വർദ്ധനവ് പ്രാബല്യത്തിലാകും. മലയാളികളുടെ യുകെ സ്വപ്നത്തിന്, നിരക്ക് വർധനവ് വൻതിരിച്ചടിയാവും.
Discussion about this post