തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തൃശൂരില്‍ എട്ടു കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ഇ.ഡി.യുടെ നാല്‍പ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് പുതിയ പരിശോധനകള്‍.
കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നരക്കോടിയോളം രൂപ അയ്യന്തോള്‍ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം
സിപിഎം സംസ്ഥാനസമിതി അംഗമായ എം.കെ.കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടന്നു . സിപിഎം സംസ്ഥാനസമിതി അംഗമായ എം.കെ.കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റാണ്. എം.കെ.കണ്ണന്‍റെ സാന്നിധ്യത്തിലാണ് ഇ.ഡി. പരിശോധന.
നാളെ മുന്‍മന്ത്രി എ.സി. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കേയാണ് ഇ.ഡി.യുടെ വ്യാപക പരിശോധന. കൂടുതല്‍ സി.പി.എം. നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന
Discussion about this post