കോഴിക്കോട്: നിപ ഭീതിക്കിടെ, ഇന്ന് പുറത്തുവന്ന 61 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റിവ്. അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടായിരുന്ന വ്യക്തിയുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും നെഗറ്റിവ് ആണ് .
ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വാർത്തയാണെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോടിനു പുറമേ മറ്റു ജില്ലകളിൽനിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.
പൂനെയിൽ നിന്നും എത്തിയ മൊബൈൽ ലാബ്, സാമ്പിൾ പരിശോധന എളുപ്പമാക്കുന്നുണ്ട്.
അതെ സമയം കേന്ദ്രസംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് മടങ്ങും.
Discussion about this post