ന്യൂഡൽഹി: പരമ്പരാഗത കൈത്തൊഴിൽ തൊഴിലാളികൾക്കായുള്ള കേന്ദ്ര പദ്ധതിയായ ‘പിഎം വിശ്വകർമപദ്ധതി’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോയും പോർട്ടലും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. വിശ്വകർമപദ്ധതിയുടെ ആദ്യഘട്ടത്തിൽ 18 വിഭാഗങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ഈ വിഭാഗത്തിൽപെട്ട 18 പേർക്കു വിശ്വകർമ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി നൽകി.
13,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ നീക്കിവച്ചിട്ടുള്ളത്. പദ്ധതി പ്രകാരം, തൊഴിലാളികക്ക് സാങ്കേതിക പരിശീലനം നൽകുന്നതോടൊപ്പം, ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിലും വിപണനത്തിലും കേന്ദ്രസർക്കാർ വിശ്വകർമ്മജരെ സഹായിക്കും. കരകൗശല തൊഴിലാളികൾക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, നൈപുണ്യ വികസനം, പണിയായുധങ്ങൾക്കുള്ള ആനൂകൂല്യം എന്നിവയുണ്ടാകും. ഒരു വർഷത്തിനുള്ളിൽ 6 ലക്ഷം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.
പദ്ധതിയിൽ അംഗമാവാൻ ആദ്യം ഇ- സേവാ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യണം.തദ്ദേശ തലത്തിലും ജില്ലാ തലത്തിലും പരിശോധന നടത്തിയാവും അർഹരെ കണ്ടെത്തുക.
Discussion about this post