വീണ്ടും ചരിത്രം കുറിച്ച് മോദി, വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി.
വനിതാ സംവരണ ബിൽ പ്രകാരം ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും 33 ശതമാനം അല്ലെങ്കിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യപ്പെടും. 33 ശതമാനം ക്വാട്ടയ്ക്കുള്ളിൽ എസ്‌സി, എസ്ടി, ആംഗ്ലോ-ഇന്ത്യൻ എന്നിവർക്ക് ഉപസംവരണവും ബിൽ മുന്നോട്ട് വയ്ക്കുന്നുണ്ട് . ഓരോ പൊതുതെരഞ്ഞെടുപ്പിനു ശേഷവും സംവരണ സീറ്റുകൾ മാറ്റണമെന്നും ബില്ലിൽ നിർദേശിക്കുന്നു
2010 ൽ രാജ്യസഭയിൽ പാസായതിനാൽ ഇനി ലോക്‌സഭയിൽ മാത്രമായിരിക്കും ബിൽ അവതരിപ്പിക്കുക. ഇതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറും.
Discussion about this post