ബംഗളൂരു: ഇന്ത്യയുടെ ആദിത്യ-എൽ1 സോളാർ മിഷൻ ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്സർവേറ്ററിയായ ആദിത്യ-എൽ1 ലെ സെൻസറുകൾ ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം ദൂരത്തുള്ള സൂപ്പർ-തെർമൽ, എനർജറ്റിക് അയോണുകളും ഇലക്ട്രോണുകളും നിരീക്ഷണ വിധേയമാക്കുകയും ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ദൗത്യത്തിന്റെ ഏറ്റവും വലിയ ചുവടു വെപ്പുകളിൽ ഒന്നായാണ് ഇത് കരുതപ്പെടുന്നത്
ആദിത്യ സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ (ASPEX) പേലോഡിന്റെ ഭാഗമായ സുപ്ര തെർമൽ & എനർജറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (STEPS) ആണ് ഇപ്പോൾ പ്രവർത്തനക്ഷമം ആയിരിക്കുന്നത്.
ഐ എസ് ആർ ഓ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ആണ് ആദിത്യ എൽ 1 മായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്
Discussion about this post