ടോറോന്റോ : ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിഖ് നേതാവിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി കാനഡ
അതെ സമയം കനേഡിയൻ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ ഇന്ത്യൻ സർക്കാർ തള്ളിക്കളഞ്ഞു, ഇത് അസംബന്ധവും സങ്കുചിത താല്പര്യങ്ങളാൽ പ്രചോദിതവും ആണെന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി . ഇതിനെ തുടർന്ന് തങ്ങളുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധർക്കെതിരെയും കാര്യക്ഷമവും വേഗത്തിലുള്ളതുമായ നിയമനടപടി സ്വീകരിക്കാൻ കാനഡയോട് ന്യൂഡൽഹി ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കുള്ള കാനഡയുടെ നിർദ്ദേശത്തെ ഇന്ത്യൻ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നിർത്തിയിട്ട് മതി ഉഭയകക്ഷി ചർച്ചകൾ എന്ന നിലപാടാണ് ഇന്ത്യൻ സർക്കാർ കൈകൊണ്ടത്. മാത്രമല്ല ജി 20 ഉച്ചകോടിക്ക് വന്ന കനേഡിയൻ പ്രധാനമന്ത്രിക്ക് തണുത്ത പ്രതികരണം ആണ് ലഭിക്കുകയും ചെയ്തത്.
Discussion about this post