ഒട്ടാവ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് മറുപടിയുമായി ഇന്ത്യ. മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കിയാണ് ഇന്ത്യ മറുപടി നൽകിയത്.
ഇതോടു കൂടി, ഖാലിസ്ഥാൻ വിഷയത്തിൽ, വഷളായ ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.
മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തെക്കുറിച്ച് അറിയിക്കാൻ ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി . ബന്ധപ്പെട്ട നയതന്ത്രജ്ഞനോട് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ”വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു ഹ്രസ്വ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ കനേഡിയൻ ഇന്റലിജൻസ് ഏജൻസി സ്റ്റേഷൻ മേധാവി ഒലിവിയർ സിൽവെസ്‌റ്ററെയാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി

