ടെക്ക് ലോകത്തെ ഏറ്റവും വല്യ ഇവന്റ് ആയ ആപ്പിൾ ഇവന്റ് കഴിഞ്ഞു. പതിവുപോലെ ആപ്പിൾ ഈ വർഷവും 4 ഐ ഫോണുകൾ ഇറക്കിയിട്ടുണ്ട്. ഐ ഫോൺ 15, 15 പ്ലസ്, 15 പ്രൊ, 15 പ്രൊ മാക്സ്.
കഴിഞ്ഞ വർഷത്തെ അടിസ്ഥാന വേരിയന്റായ ഐ ഫോൺ 14 ലുമായി താരതമ്യം ചെയ്താൽ, ഈ വർഷത്തെ ഐ ഫോൺ 15 ന് സുപ്രധാനമായ അപ്‌ഡേഷൻസ് ഉണ്ട് .ഏറ്റവും പ്രധാനമായി 3 മാറ്റങ്ങൾ വന്നു. ഒന്നാമത് ഡിസ്പ്ലേ തന്നെയാണ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഐ ഫോൺ 15 – 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയും, ഐ ഫോൺ 15 പ്ലസിൽ – 6.7 ഇഞ്ച് OLED ഡിസ്പ്ലേയുമാണ്.
കഴിഞ്ഞ വർഷം പ്രൊ വേരിയന്റിൽ മാത്രം കൊടുത്തിരുന്ന ഡൈനാമിക് ഐലൻഡ് ഫീച്ചർ ഈ പ്രാവശ്യം മുതൽ ബേസ് വേരിയന്റുകളിലും കിട്ടും. അടിസ്ഥാനപരമായി ഡൈനാമിക് ഐലൻഡ് ഫ്രണ്ട് നൊച്ചിനെ നിലനിർത്തികൊണ്ടുള്ള ഒരു ഇന്ററാക്ടിവ് സെക്ഷൻ മാത്രം ആണ്.
ഐ ഫോണിലെ ടോപ് ബ്രൈറ്റ്നസ് 2000 നിറ്റ്സ് ആയി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ആണെങ്കിലും റിഫ്രഷ് റേറ്റ് പഴയ 60 Hz ആയി തന്നെ തുടരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പ്രൊ മോഡൽസിൽ മാത്രമാണ്, ആൽവേസ് ഓൺ ഡിസ്പ്ലേ ഉള്ളത്.
നിലവിലെ ഐ ഫോണുകളെപ്പോലെതന്നെ, ഐ ഫോൺ 15 ന് രണ്ട് ക്യാമറകളും ഐ ഫോൺ 15 പ്രോയ്ക്ക് മൂന്ന് ക്യാമറകളുമുണ്ട്. രണ്ട് മോഡലുകൾക്കും 48-മെഗാപിക്സൽ വൈഡ് ലെൻസും 12-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ലഭിക്കും, കൂടാതെ ഐഫോൺ 15 പ്രോയ്ക്ക് 12-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ചേർക്കുന്നുണ്ട്.കൂടാതെ 3x ഒപ്റ്റിക്കൽ സൂം മറ്റൊരു പ്രത്യേകതയാണ്.
അതേ സമയം രണ്ട് മോഡലുകൾക്കും നൈറ്റ് മോഡ് ഉണ്ട്. എന്നാൽ പോർട്രെയിറ്റ് മോഡിൽ നൈറ്റ് മോഡ് ഷോട്ടുകൾ എടുക്കാൻ ഐ ഫോൺ 15 പ്രൊയ്ക്ക് മാത്രമേ കഴിയൂ.പക്ഷെ ഇപ്പോൾ ബേസ് 15 മോഡലുകൾക്കും 4K സിനിമാറ്റിക്കിൽ ഷൂട്ട് ചെയ്യാം.
ഐഫോൺ 15 ന് കഴിഞ്ഞ വർഷത്തെ പ്രോ മോഡൽ ചിപ്പായ A 16 ബയോണിക് ചിപ്പ് ആണ്, അതേസമയം ഐഫോൺ 15 പ്രോയ്ക്ക് എ 17 പ്രോ ചിപ്പ് ഉണ്ട്. രണ്ട് മോഡലുകളും സ്വാഭാവികമായും വേഗമേറിയതായിരിക്കും. ഓരോ പ്രോസസറും രണ്ട് പെർഫോമൻസും നാല് എഫിഷ്യൻസി കോറുകളും ഉള്ള ആറ് കോർ സിപിയു ആണ്. ഐഫോൺ 15 പ്രോന് ഗ്രാഫിക്സിനും ഗെയിമിംഗിനും കൂടുതൽ അനുയോജ്യമാണ്.A17 പ്രോ ബയോണിക് പ്രോസസറിന് A16 ബയോണിക്സിന്റെ അഞ്ച് കോർ GPUനെ കാൾ കൂടുതലായി ആറ് കോർ GPU ഉണ്ട്.
ഐ ഫോണിന്റെ ചരിത്രത്തിൽ ആദ്യമായി പുതിയ മോഡലുകൾ USB-C ചാർജ്ജിംഗ് അവതരിപ്പിച്ചിട്ടുണ്ട്. ഐ ഫോൺ 15 പ്രൊ മാത്രമേ USB 3-ന്റെ വേഗമേറിയ 10Gbps വേഗതയെ പിന്തുണയ്ക്കൂന്നുള്ളൂ.
ഐഫോൺ 15 പ്രോ സീരീസ് ടൈറ്റാനിയം ഫ്രെയിമോട് കൂടിയാണ് വിപണിയിൽ എത്തുക. ഇത് മുമ്പത്തെ സ്റ്റെയിൻലീസ് സ്റ്റീൽ ഫ്രെമിനെക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാണ്. പുതിയ ഐ ഫോൺ,മുൻ വർഷത്തേക്കാൾ 9 ഗ്രാം ഭാരം കുറവാണെന്ന് ആപ്പിൾ അവകാശപ്പെടുന്നുണ്ട്. പ്രോ മോഡലുകളിലെ മ്യൂട്ട് സ്വിച്ച് ആക്ഷൻ ബട്ടൺ ആക്കി നവീകരിച്ചിട്ടുണ്ട്. ആക്ഷൻ ബട്ടണിൽ ആവശ്യാനുസരണം പ്രോഗ്രാം ചെയ്യാൻ സാധിക്കും.
ഏറ്റവും പ്രധാനമായി ഐ ഫോണിന്റെ ഇന്ത്യൻ പ്രൈസിങ് തന്നെ, ഇന്ത്യയിൽ ബേസ് വേരിയന്റുകൾ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഐ ഫോൺ 15- 79900ലും 15 പ്ലസ് 89900 ലും ആരംഭിക്കുന്നു. പക്ഷെ പ്രൊ മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെകാൾ 10000 രൂപയുടെ വർധനവുണ്ട് .ഐ ഫോൺ 15 പ്രൊ 134900ലും 15 പ്രൊ മാക്സ് 159900ലും വിലകൾ ആരംഭിക്കുന്നു. പുതിയ ഐഫോൺ പുറത്തിറക്കുന്നതിന്റെ ഭാഗമായി പഴയ ഐഫോണിന്റെ വില ഗണ്യമായി കുറഞ്ഞു. പഴയ ഐഫോണിൽ 6000 മുതൽ 10000 വരെ വിലയിടിവും പ്രതീക്ഷിക്കാം.
Discussion about this post