ന്യൂദൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നിയമനിർമാണം മാറുന്നതിന് മുന്നോടിയായി ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി. ഇതിന്റെ ഭാഗമായി പുതിയ പാർലമെന്റ് മന്ദിരത്തെ ‘പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുമെന്ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഇന്നു പുതിയ മന്ദിരത്തില്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് വിജ്ഞാപനം.
രാവിലെത്തെ ഫോട്ടോ സെഷന് ശേഷം പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരുകയും, ഉച്ചയോടെ ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്നും പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടക്കും. കേന്ദ്രമന്ത്രിമാരും ലോക് സഭാ അംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ച് പുതിയ മന്ദിരത്തിലേക്ക് മാറും. ഉച്ചയ്‌ക്ക് ശേഷം ലോക് സഭയും രാജ്യസഭയും ചേരും.
റെയ്സിന റോഡിലെ പഴയ പാർലമെന്‍റ് മന്ദിരത്തിന് കിഴക്ക് ഭാഗത്ത് പ്ലോറ്റ് നമ്പർ 118ലാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്സഭ ഹാളിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 പേർക്കും ഇരിപ്പിട സൗകര്യമുണ്ട്.. നിലവിലെ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭയിൽ 543 പേർക്കും രാജ്യസഭയിൽ 250 പേർക്കുമാണ് ഇരിപ്പിട സൗകര്യമുള്ളത്. രാജ്യസഭ ചേമ്പർ ദേശീയ പുഷ്പ്പമായ താമരയുടെ മാതൃകയിലും ലോക്സഭാ ചേമ്പർ ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുമാണ് ഒരുക്കിയിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്.
Discussion about this post