തിരുവനന്തപുരം :കരുവന്നൂർ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുകയും ഗുരുതരമായ വായ്പാ ക്രമക്കേട് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ നെട്ടോട്ടമോടി നിക്ഷേപകർ. സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെയും അക്കൗണ്ടുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്.
സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളും സി പി ഐ എം നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ മുതിർന്ന സി പി എം നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പുകൾ നിക്ഷേപകരെ ഭീതിയിലാക്കിയിട്ടുണ്ട്
പലിശയിലെ നേരിയ വർദ്ധനവും, വായ്പ്പ ലഭിക്കുവാനുള്ള എളുപ്പവും കാരണമാണ് പല നിക്ഷേപകരും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നത്. എന്നാൽ പാവപ്പെട്ടവരുടെ നിക്ഷേപങ്ങളിൽ പലതും വകമാറ്റി ചിലവഴിച്ചതോടു കൂടിയാണ് ഇ ഡി നിലപാട് ശക്തമാക്കിയത്
ബാങ്കിന് ധന പ്രതിസന്ധിയില്ലെന്ന് നിക്ഷേപകരെ ബോധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥർക്ക്. അപ്രതീക്ഷിതമായി പണം പിൻവലിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബാങ്കുകളും. അതേസമയം സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.
Discussion about this post