ചന്ദ്രനിൽ സൂര്യൻ കിരണങ്ങൾ പൊഴിച്ചതോടെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
മികച്ച സൂര്യപ്രകാശം ലഭ്യമായതിന് ശേഷം ലാൻഡർ, റോവർ മൊഡ്യൂളുകളും ഓൺ-ബോർഡ് ഉപകരണങ്ങളും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു .
പുനരുജ്ജീവനത്തിനുള്ള സാധ്യതകൾ വളരെ ഉയർന്നതല്ലയെങ്കിലും നിരാശാജനകമായ സാഹചര്യമല്ല. പൂർണ്ണമായ പ്രവർത്തനം വീണ്ടെടുക്കാൻ കഴിയുകയില്ലെങ്കിലും, ലാൻഡർ ,റോവർ മൊഡ്യൂൾ ഉണരാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ നിശ്ചിത കോണിൽ സൂര്യപ്രകാശമേൽക്കണം. ഇതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ഇന്നോ നാളെയോ ഇത് സംഭവിക്കാമെന്നാണ് ഇസ്രോ വ്യക്തമാക്കി.
Discussion about this post