ന്യൂഡൽഹി : ഒബിസി വിഷയം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർത്തിയ രാഹുലിന് കടുത്ത ഭാഷയിൽ മറുപടി നൽകി അമിത് ഷാ. സെക്രട്ടറിമാരുടെ ജാതി പരാമർശം നടത്തിയതിനെത്തുടർന്നായിരുന്നു അമിത്ഷായുടെ പ്രതികരണം.
“90 സെക്രട്ടറിമാര്‍ക്കാണ് ഇന്ത്യാ സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഈ 90-ല്‍ എത്ര ഒബിസിക്കാര്‍ ഉണ്ടെന്ന് അറിയുമോ? ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. 90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്” രാഹുൽ ഗാന്ധി പറഞ്ഞു
രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരല്ലെന്നും, സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും, ബിജെപിയുടെ 85 എംപിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അമിത്ഷാ രാഹുലിന് മറുപടി നൽകി
”രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരാണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ബിജെപിയുടെ 85 എംപിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 29 ഒബിസി മന്ത്രിമാരേയും ഒരു ഒബിസി പ്രധാനമന്ത്രിയേയും നല്‍കിയത് ബിജെപിയാണ്”. അമിത് ഷാ വ്യക്തമാക്കി

