ഡൽഹി: വിവാദങ്ങൾക്കിടെ ഖാലിസ്ഥാനിൽ വീണ്ടും അജ്ഞാത കൊലപാതകം. ഖാലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനെകെ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു. സുഖ ദുനെകെയെ ബുധനാഴ്ച കാനഡയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചുകൊന്നതായി,രഹസ്യാന്വേഷണ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
അതെ സമയം കൊലപാതകത്തെക്കുറിചുള്ള ഔദ്യോഗിക സ്ഥിരീകരണം കനേഡിയൻ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധം ഉലയുന്നതിനിടയിലാണ് കനേഡിയൻ മണ്ണിൽ മറ്റൊരു കൊലപാതകം കൂടി നടക്കുന്നത്.
ഖാലിസ്ഥാനി തീവ്രവാദികൾ തമ്മിലുള്ള വൈരാഗ്യമാണ് ഈ കൊലപാതകങ്ങൾക്ക് ആക്കം കൂട്ടുന്നതെന്നാണ് രഹസ്യാനേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിന്നിപെഗ് ഏരിയയിൽ വെച്ചാണ് തോക്കുധാരികളായ അജ്ഞാതരുടെ വെടിയേറ്റ് ഡൂനെക്കെ കൊല്ലപ്പെട്ടത്.
2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് കാനഡിയിലെത്തുന്നത്. ഏഴ് ക്രിമിനൽ കേസുകള്‍ സുഖ ദുനകയ്‌ക്കെതിരെ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ദവീന്ദർ ബംബിഹ സംഘത്തിൽപെട്ട ഭീകരൻ ആയിരുന്നു ഇയാൾ. കാനഡയിലെത്തിയതിന് ശേഷം ഈ സംഘത്തിന് ധനസഹായം നൽകുകയും, ഇന്ത്യ വിരുദ്ധപ്രവർത്തനങ്ങൾ നടത്തി വരുന്നതായും രഹസ്യാനേഷണ സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബിലെ മോഗയിൽ നിന്നുള്ള ദുനെകെ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിലെ നിയുക്ത ഭീകരൻ അർഷ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു. ഈ വർഷം ജൂണിൽ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ എതിരാളികൾ കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചിരുന്നു.
Discussion about this post