ഡൽഹി: കാനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവെച്ചു. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ പറയുന്നത്.
വുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് അവകാശവാദത്തെച്ചൊല്ലി കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.
പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ (വ്യാഴം) മുതൽ
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നാണ് അറിയിപ്പ്. കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ തങ്ങളുടെ കനേഡിയൻ വെബ്‌സൈറ്റിൽ ആണ് അറിയിപ്പ് നൽകിയത്.
ഖാലിസ്ഥാഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യയുടെ പുതിയ നീക്കം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ ആണ് നേരിടുന്നത്. കനേഡിയൻ മണ്ണ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക്, ഖാലിസ്ഥാൻ ഭീകരവാദികൾ ഉപയോഗിക്കുന്നത് തടയണമെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള ആവശ്യം ട്രൂഡോ സർക്കാർ അവഗണിച്ചിരുന്നു.
കൊറോണയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിസ താൽക്കാലികമായി നിർത്തുന്നത്.
Discussion about this post