കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. മന്ത്രി ഓണ്‍ലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നതെന്നും എന്ത് കൊണ്ട് കോഴിക്കോട് എന്നതിനെ സംബന്ധിച്ച് സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നിലവിൽ 980 പേരാണ് ഐസൊലേഷനിലുള്ളത്.

