യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷമായിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടു വർഷം മുൻപ് 2021 ലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും നടത്തിപ്പും അദാനി ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തത്
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ (ATIAL) 50 വർഷത്തേക്ക് ആയിരിന്നു വിമാനത്താവളം പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള കരാർ ലഭിച്ചത്. അന്ന് അതിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു
കെ എസ് ആർ ടി സി അടക്കമുള്ള സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനും കൃഷിക്കാർക്ക് പോലും കാശ് കൊടുക്കാനും സർക്കാർ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാരുടെ അഭൂതമായ ഈ കുതിപ്പിന്റെ വാർത്ത പുറത്തു വന്നിരിക്കുന്നത്
Discussion about this post