ഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിൽ, പോർട്ടർമാരുടെ വേഷത്തിൽ ലഗ്ഗേജ് ചുമന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. റെയിൽവേ സ്റ്റേഷനിൽ എത്തി പോര്‍ട്ടറുമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാഹുൽ പോർട്ടർമാരുടെ വേഷം ധരിച്ച് ലഗേജ് ചുമന്നത്.
സ്യൂട്ട്കേസ് ചുമന്ന് തൊഴിലാളികൾക്കൊപ്പം നടക്കുന്ന രാഹുലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. മുദ്രവാഖ്യം വിളിയുടെ അകമ്പടിയിൽ ആണ് രാഹുൽ പെട്ടി ചുമന്നത്. തൊഴിലാളികൾ നൽകിയ ചുവന്ന യൂണിഫോം ധരിച്ചതിന് ശേഷം ആയിരുന്നു രാഹുലിന്റെ പ്രകടനം. ചിത്രങ്ങൾ കോൺഗ്രസ്സ് എക്സ് – ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്. വലിച്ചു കൊണ്ട് പോകാൻ സാധിക്കുന്ന ചക്രങ്ങൾ ഉള്ള ലഗേജ് ആണ് രാഹുൽ ചുമന്നത്.
രാഹുൽ സ്യൂട്ട് കേസ് ചുമക്കുന്ന ചിത്രം പങ്കിട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്. അതെ സമയം രാഹുലിന്റെ പ്രകടനത്തെ ബിജെപി പരിഹസിച്ചു. റെയിൽവേ സ്റ്റേഷനലിലെ പ്രകടനം നാടകം എന്നാണ് ബിജെപിയുടെ വിമർശനം.

