പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ഒന്നിലധികം ഭാഗ്യവാന്മാർ ടിക്കറ്റിന് അവകാശികളായുണ്ട് . തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.
തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്, ഇയാളെ കൂടാതെ സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരും ചേർന്നാണ് ടിക്കറ്റെടുത്തത്. ടി.ഇ. 230662 നമ്പര്‍ ടിക്കറ്റിനാണ് 25 കോടി സമ്മാനം ലഭിച്ചത്
വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത് ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍ നിന്നും കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.
Discussion about this post