The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

നാഗ്പൂരില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചു

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Sep 23, 2023, 11:40 am IST
in India
FacebookWhatsAppTwitterTelegram

നാഗ്പൂർ: ശനിയാഴ്ച പുലർച്ചെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്തായും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 5.30 വരെ 106 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

നാഗ്പൂർ റെയിൽ‌വേയിലെ റെയിൽ‌വേ ട്രാക്കുകളും പ്ലാറ്റ്‌ഫോമുകളും വെളളത്തിൽ മുങ്ങിതിനാൽ, നിരവധി ട്രെയിനുകളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി. ശങ്കർ നഗർ, അംബസാരി, കോർപ്പറേഷൻ കോളനി എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്.

ഇടവിടാതെ പെയ്യുന്ന മഴ കാരണം അംബസാരി തടാകം കരകവിഞ്ഞൊഴുകുകയാണ്. ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളെയും മഴ ബാധിച്ചിട്ടുണ്ടെന്നും നഗരത്തിലെ മഴക്കെടുതി തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ ഒന്നിലധികം ടീമുകളെ ഉടന്‍ സജീവമാക്കണമെന്ന് നാഗ്പൂര്‍ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി ഫഡ്നാവിസിന്റെ ഓഫീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. നാഗ്പൂര്‍, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ നാഗ്പൂര്‍ കേന്ദ്രം അറിയിച്ചു. വാര്‍ധയിലെ പല സ്ഥലങ്ങളിലും ചന്ദ്രപൂര്‍, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അമരാവതി, യവത്മാല്‍, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: #flood#nagpurMAIN
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies