ഡൽഹി: രാജ്യത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച ഡൽഹിയിൽ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സെൽ ബസ് പുറത്തിറക്കി. കാർബൺ ഉപയോഗം കുറച്ചു കൊണ്ടുവരുക എന്ന ലക്‌ഷ്യം കൈവരിക്കാനും ശുദ്ധമായ ഊർജത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും ഇന്ത്യയെ സഹായിക്കുന്ന ഭാവി ഇന്ധനമാണ് ഹൈഡ്രജനെന്ന് അദ്ദേഹം പറഞ്ഞു.
എൻസിആർ മേഖലയിൽ 15 ഫ്യുവൽ സെൽ ബസുകൾ കൂടി ഉടൻ സർവീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
“ഈ ഗ്രീൻ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസ് രാജ്യത്തെ നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുകയാണ്. ഞാൻ പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കും, ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post