ഒട്ടാവ : ഉക്രൈൻ പ്രസിഡന്റ വ്ലാദിമിർ സെലെൻസ്കിയുടെ കാനഡ സന്ദർശന വേളയിൽ, റഷ്യക്കെതിരെ ഉക്രയിനിനു വേണ്ടി പൊരുതി എന്ന വ്യാജേനെ അഡോൾഫ് ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ ജൂത കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ നാസി പാർട്ടിയുടെ ഭടനെ ആദരിച്ച് കാനഡ
വെള്ളിയാഴ്ച ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ യാണ് , 98 കാരനായ യാരോസ്ലാവ് ഹുങ്കയെ കാനേഡിയൻ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ കയ്യടിച്ച് സ്വീകരിച്ചത് . ഒന്നാം ഉക്രേനിയൻ ഡിവിഷനുവേണ്ടി പോരാടിയ ഒരു യുദ്ധവീരനായാണ് സ്പീക്കർ ആന്റണി റോട്ട ഹുങ്കയെ പരിചയപ്പെടുത്തിയത്
എന്നാൽ ഹുങ്കയുടെ വിവരങ്ങൾ പുറത്ത് വന്നതോടെ ലോക വ്യാപകമായി പ്രതിഷേധം നേരിടുകയാണ് കാനഡ

