ബംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണ്ണാടകയിൽ പ്രഖ്യാപിച്ച ബന്ദിൽ, തമിഴ് നാട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. എം കെ സ്റ്റാലിന്റെ ചിത്രത്തിൽ ഹർത്താൽ അനുകൂലികൾ പൂമാല ചാർത്തി പ്രതിഷേധിച്ചു. കർണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ആണ് പൂമാല ചാർത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
അതെ സമയം ,തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾക്ക് നേരെ പലയിടത്തും അക്രമം അരങ്ങേറി. ബസുകൾ ഓടാൻ അനുവദിക്കതെ പലയിടത്തും തടഞ്ഞിടുകയാണ്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ആണ് ബന്ദ് നടക്കുന്നത്.
ഈ മാസം 29ന് കന്നഡ ചലുവലി വാട്ടാൽ പക്ഷയും സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനു പുറമേ ദേശീയ ഹൈവേകളിലും ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ചലുവലി നേതാവ് വാട്ടാൽ നാഗരാജ് അറിയിച്ചു.
ബിജെപിയും, ജനതാദൾ എസും ഇന്ന് നടക്കുന്ന ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ തടയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post