ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ച് വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന്റെ ആദ്യ പടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദേശം. 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്ന വിലയിരുത്തലിലാണ് കമ്മിഷൻ.
നിയമ കമ്മീഷനോടും, രാഷ്ട്രീയ പാർട്ടികളോടും സമിതി റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതി സെക്രട്ടറി.
ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് ചൂണ്ടിക്കാട്ടി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതത്തോടെയാണെന്ന് ബിജെപി വ്യക്തമാക്കി.
Discussion about this post