ഡൽഹി: രാമക്ഷേത്ര ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ സർക്കാർ പണമില്ലെന്ന് അയോധ്യ രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. ഉത്തർപ്രദേശിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ക്ഷേത്രനിർമ്മാണത്തിനായി ചെലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ തർക്കം സമുദായങ്ങൾ തമ്മിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും, കോടതി വിധി വന്നപ്പോൾ അദ്ദേഹം വളരെ തൃപ്തനായിരുന്നുവെന്നും മിശ്ര പറഞ്ഞു. രാജ്യത്തിൻറെ സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായാണ് അയോധ്യയെ നരേന്ദ്രമോദി കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഈ ക്ഷേത്രം യാഥാർത്ഥ്യമാകണമെന്ന് പ്രധാനമന്ത്രി മോദി വിശ്വസിക്കുന്നു, കാരണം ഇത് ഈ രാജ്യത്തിന്റെ സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായി അദ്ദേഹം കാണുന്നു. ഈ രാജ്യത്തിന്റെ സംസ്കാരത്തിന്റെ , വിശ്വാസത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. സമുദായങ്ങൾ തമ്മിലുള്ള തർക്കം അവർ തങ്ങൾക്കിടയിൽത്തന്നെ പരിഹരിക്കുമെന്നും, ക്ഷേത്രം വരുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, കോടതി വിധിയിൽ അദ്ദേഹം അതീവ സംതൃപ്തനായിരുന്നു” മിശ്ര പറഞ്ഞു
”ഏകദേശം 500 വർഷമായി നിലനിൽക്കുന്ന തർക്കങ്ങളും,നീണ്ട നാളുകൾ ആയുള്ള കോടതി വ്യവഹാരങ്ങളും അവസാനിച്ചു.സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ട്രസ്റ്റ് രൂപീകരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഈ ട്രസ്റ്റിൽ ഒരു സർക്കാരും ഇല്ല. ഈ ട്രസ്റ്റിൽ സർക്കാർ പണമില്ല. ഈ 71 ഏക്കർ സ്ഥലത്ത് യുപി സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ല. ഇതെല്ലാം ജനപങ്കാളിത്തത്തിൽ നിന്നാണ്, ”അദ്ദേഹം പറഞ്ഞു.
ക്ഷേത്ര നിർമ്മാണത്തിനായി ഭക്തരിൽ നിന്നാണ് സംഭാവന സ്വീകരിക്കുന്നത്. ട്രസ്റ്റ്ന് വേണ്ടി ശ്രീരാമജന്മഭൂമി തീർഥക്ഷേത്രയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് മറ്റ് സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ട്, പ്രവർത്തകർ കുറഞ്ഞത് 4 ലക്ഷം ഗ്രാമങ്ങൾ സന്ദർശിച്ച് ഭക്തരെ കാണാനും സംഭാവനകൾ ശേഖരിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിൽ പലരും 10 കോടിയും 50 കോടിയും നൽകിയവരുണ്ടെന്നും മിശ്ര വ്യക്തമാക്കി. പ്രധാനമന്ത്രി , ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ശ്രദ്ധാലുവാണെന്നും, നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ടെന്നും ,പ്രധാനമന്ത്രിയുടെ മുൻപ്രിന്സിപ്പൽ സെക്രട്ടറികൂടിയായ മിശ്ര കൂട്ടിച്ചേർത്തു .
Discussion about this post