കോട്ടയം : കരുവന്നൂരിൽ സി പി എം നേതാക്കൾ ഉൾപ്പെട്ട ബാങ്ക് തട്ടിപ്പിൽ വിചിത്ര വാദവുമായി സി പി എം.
സഹകരണമന്ത്രി വി.എന്‍ വാസവന്‍ ആണ് തട്ടിപ്പ് നടത്തിയത് കൊണ്ടല്ല മറിച്ച് ഇ ഡി ആധാരങ്ങൾ എടുത്തു കൊണ്ടുപോയത് കൊണ്ടാണ് പണം തിരിച്ചു നൽകാൻ കഴിയാത്തത് എന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്
“ഇ.ഡി ബാങ്കിലെ ആധാരങ്ങളെല്ലാം പെറുക്കിക്കൊണ്ട് പോയതുകൊണ്ടാണ് കാലതാമസം വരുന്നത്. 162 ആധാരങ്ങളാണ് ഇ.ഡി എടുത്തുകൊണ്ടുപോയത്. ഏതെങ്കിലും ബാങ്കില്‍നിന്ന് ആധാരം എടുത്തുകൊണ്ടുപോകാന്‍ ഇ.ഡിക്ക് എന്തവകാശം?. രേഖകളുണ്ടെങ്കില്‍ അത് പരിശോധിക്കുകയും വ്യാജ രേഖയുണ്ടെങ്കില്‍ എടുക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. എന്നാൽ ആധാരങ്ങള്‍ പെറുക്കിക്കൊണ്ട് പോകുകയും പണം അടയ്ക്കാനുള്ളവര്‍ പണം അടയ്ക്കാന്‍ വന്നാല്‍ അവര്‍ക്ക് ആധാരം മടക്കിക്കൊടുക്കണ്ടേ? ഇ.ഡി കൊണ്ടുപോയിരിക്കുന്ന ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് പണം കൊടുക്കുക. അതൊരു പ്രശ്നമായി വന്നിട്ടുണ്ട്. അല്ലെങ്കില്‍ കുറേക്കൂടി വേഗത്തില്‍ റിക്കവറി നടന്ന് മുന്നോട്ടു പോകുമായിരുന്നു” മന്ത്രി പറഞ്ഞു
ഇ ഡി പിടിമുറുക്കുന്നു എന്ന് കാണുമ്പോൾ വിചിത്ര വാദങ്ങളുമായി മുന്നോട്ട് വരുന്നത് തുടരുകയാണ് സി പി എം നേതാക്കന്മാർ. കഴിഞ്ഞ ദിവസങ്ങളിലാണ് ഇ ഡി തന്നെ മർദിച്ചു എന്ന ആരോപണവുമായി സി പി എം നേതാവ് അരവിന്ദാക്ഷൻ രംഗത്തെത്തിയത്, നിയമസഭയിൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് ഇ ഡി യെ കാണാതെ മുൻ മന്ത്രി എ സി മൊയ്തീനും രക്ഷപ്പെട്ടിരുന്നു. സഹകരണ ബാങ്ക് അഴിമതിയിൽ നിന്ന് എങ്ങനെയും പുറത്ത് കടക്കുവാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് സി പി എം എന്നതിന്റെ നേർ സാക്ഷ്യം ആണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ
അതെ സമയം തട്ടിപ്പ് നടന്നു എന്ന് സംശയിക്കുന്ന രേഖകൾ മാത്രമാണ് എടുത്തതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്

