കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കാൻ നീക്കം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നത് ശ്രദ്ധയിൽ പെട്ടതോടെ പിന്നീട് വിചാരണകോടതി ജഡ്ജിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രവേശനം അനുവദിക്കുകയായിരുന്നു
പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയത്. ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നാണ് പോലീസ് അറിയിച്ചത്.
കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ അറസ്റ്റിലായ സി.പി.എം. അത്താണി ലോക്കല്‍കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു.
ഒരുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി.
Discussion about this post