ഡൽഹി: മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അന്വേഷിക്കാൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇംഫാലിൽ എത്തി.
സി.ബി.ഐ. രജിസ്റ്റർ ചെയ്യുന്നതും, സിബിഐക്ക് കൈമാറുന്നതുമായ കേസുകളിൽ, അന്വേഷണം നടത്താൻ സിബിഐ സംഘത്തിന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കുകയും ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്, വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കുന്നതിനും സി.ബി.ഐ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതും മുൻനിർത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് സിആർപിഎഫ് സുരക്ഷ. അക്രമബാധിത പ്രദേശങ്ങളിളെ സന്ദർശന വേളയിൽ സിആർപിഎഫ് , സിബിഐ സംഘത്തെ അനുഗമിക്കും.
നിലവിൽ രണ്ട് ആദിവാസി യുവതികളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ ഉൾപ്പെടെ 11 എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

