തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍സിസ്റ്റം ബയോമെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.
പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാർ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തൽ, ഇത് തടയാനാണ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകള്‍ക്ക് മുന്നിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്. എന്നാൽ, അത്തരമൊരു തീരുമാനം അന്തിമമായി എടുക്കാതെയാണ് യോഗ മിനിസ്റ്റിൽ രേഖപ്പെടുത്തിയതെന്നും ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും എൽഡിഎഫ് സംഘടന നേതാവുമായി പി ഹണി, ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബോയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാർ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകള്‍ക്ക് മുന്നിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി തല ഉദ്യോഗസ്ഥ യോഗത്തിൽ തീരുമാനമെടുത്തിരുന്നത്. എന്നാൽ അത്തരമൊരു തീരുമാനം അന്തിമമായി എടുക്കാതെയാണ് യോഗ മിനിസ്റ്റിൽ രേഖപ്പെടുത്തിയതെന്നും ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടന നേതാവുമായി പി ഹണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ ഉത്തരവ് ഭേദഗതി ചെയ്തു. മറ്റൊരു ഉത്തരവ് വരുന്നതുവരെ പഞ്ചിംഗുമായി ബന്ധപ്പിക്കേണ്ടതില്ലെന്നാണ് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയത്. അക്സസ് കൺട്രോൾ, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു പരാതിക്കാരുടെ വാദം.

