ഹാങ്ചോ: ഏഷ്യൻ ഗെയിംസിലെ ഏഴാം ദിവസം മികസ്ഡ് ഡബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ രോഹൻ ബൊപ്പണ്ണ- റിതുജ ഭോസാലെ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇതോടെ ഇന്ത്യ നേടിയ സ്വർണ്ണത്തിന്റെ എണ്ണം 9 ആയി . മിക്സഡ് ഡബിൾ ടെന്നീസ് ഫൈനലിൽ ചൈനീസ് തായ്പേയിയുടെ എൻ-ഷുവോ, സുങ്-ഹാവോ ഹുവാങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Discussion about this post