ഗുവാഹത്തി: വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാൽപര്യ ഹരജിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ഗുവാഹത്തി.
പ്രത്യേക നിസ്കാര സ്ഥലം നിർമ്മിക്കുന്നതിലൂടെ എന്ത് പൊതുജന താല്പര്യം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സുസ്മിത ഫുക്കൻ ഖൗണ്ടും അടങ്ങുന്ന ബെഞ്ച്, നേരിട്ട് ഹാജരായ ഹർജിക്കാരനോട് ചോദിച്ചു.
ഇത്തരം നിസ്കാര മുറികൾ സ്ഥാപിക്കാത്തതിലൂടെ എന്ത് മൗലികാവകാശം ആണ് ലംഘിക്കപ്പെടുന്നത് എന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.
ഡൽഹി, തിരുവനന്തപുരം, അഗർത്തല വിമാനത്താവളങ്ങളിൽ പൂജാമുറിയുള്ളപ്പോൾ എന്തുകൊണ്ട് ഗുവാഹത്തി വിമാനത്താവളത്തിൽ പൂജാമുറി ഇല്ലെന്ന് ഹർജിക്കാരൻ ചോദിച്ചു.
അവിടെ പ്രാർത്ഥന മുറികൾ ഉണ്ട് എന്നത് കൊണ്ട് ആ കാര്യം ഒരു മൗലികാവകാശം ആകുന്നില്ലെന്നും , അങ്ങനെയെങ്കിൽ വിമാനത്താവളങ്ങൾ മാത്രമല്ല എല്ലാ പൊതുസ്ഥാപനങ്ങളും ഈ പരിധിയിൽ വരില്ലേ എന്നും കോടതി ചോദിച്ചു. നിങ്ങൾക്ക് ആരാധനാലയങ്ങൾ ഉണ്ട്, അവിടെ പോയി ആരാധന നടത്താം,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

