ന്യൂഡൽഹി: ഒരു കുട്ടിയടക്കം മൂന്ന് യാത്രക്കാർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ ).
2023 ഏപ്രിൽ രണ്ടിന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ചിനാണ് 27 വയസുകാരൻ ആയ ഷാരൂഖ് ഫൈസി തീവച്ചത് .
വെള്ളിയാഴ്ച സമർപ്പിച്ച എൻഐഎ കുറ്റപത്രത്തിൽ, കേസിലെ ഏക പ്രതിയായ സെയ്ഫി, ആളുകളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെ യാത്രക്കാരുടെ മേൽ പെട്രോൾ ബോംബ് എറിയുകയും ബോഗിക്ക് തീയിടുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നു. മാർച്ച് 31 ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇയാൾ കൃത്യം നടത്തിയ ഏപ്രിൽ 2 നാണ് കേരളത്തിലെത്തിയത്.
Discussion about this post