ഡൽഹി: ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നീ രണ്ട് ഖാലിസ്ഥാൻ ഭീകരസംഘടനകളെ കാനഡ നിരോധിച്ചു. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന് ഇന്ത്യ കാനഡയോഡ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ രണ്ട് ഗ്രൂപ്പുകളെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.
ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന്റെ താവളമായി കാനഡ മാറിയിരിക്കുന്നുവെന്നും, ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇന്ത്യ ഗവണ്മെന്റ് കാനഡയോട് നിരന്തരം ആവശ്യപ്പടുന്നുണ്ട്. ഇന്ത്യൻ ദേശീയ പതാക കത്തിക്കുന്നതടക്കം, പരസ്യമായ ഇന്ത്യ വിരുദ്ധപ്രവർത്തങ്ങൾക്ക് കാനഡ വേദിയാവുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരവാദികളോട് ട്രൂഡോ സർക്കാർ സ്വീകരിക്കുന്ന മൃദു സമീപനത്തിനെതിരെ ഇന്ത്യ രൂക്ഷമായ ഭാഷയിൽ അന്താരാഷ്ട്ര വേദികളിൽ പ്രതികരിക്കുകയും, കാനഡയുടെ നിലപാട് തുറന്നുകാണിക്കുയും ചെയ്യുന്നുണ്ട്. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലും 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.
ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18 ന് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ആരോപണ, പ്രത്യാരോപണങ്ങളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡ പൗരന്മാർക്ക് വിസ നൽകുന്നത്, ഇന്ത്യ നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ ആണ് ഭീകര സംഘടനകൾക്ക് നിരോധനം വരുന്നത്
Discussion about this post