ഡൽഹി: ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് കേസിൽ സിപിഎം നേതാവ്
സീതാറാം യെച്ചൂരിയുടെ വീട്ടിൽ പരിശോധന. ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് ചൈനീസ് ഏജൻസി വഴി കോടികൾ ന്യൂസ് ക്ലിക്കിലേക്ക് എത്തിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ന്യൂസ് ക്ലിക്ക്- മാധ്യമപ്രവർത്തകൻ യെച്ചൂരിയുടെ വസതിയിൽ ആണ് താമസിക്കുന്നത്.
കാനിങ് റോഡിലെ യെച്ചൂരിയുടെ വസതിയിൽ ആണ് ദൽഹി പോലീസിന്റെ പരിശോധന.
വിദേശ ധനസഹായവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ 30 ലധികം സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്. . ടീസ്ത സെതൽവാദിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.
ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്കായി ചൈനയിൽ നിന്നും ഫണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള കോടിശ്വരൻ നെവിൽ റോയി സിംഘാം വഴിയാണ് പണമെത്തിയത്. സിപിഎമ്മിന്റെ സൈബർ തലവൻ ബപ്പാദിത്യ സിൻഹയ്‌ക്ക് 97 .32 ലക്ഷം രൂപ എത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു.
Discussion about this post