ചീട്ടുകളി നിയമ വിധേയമാക്കണമെന്ന് മുരളി തുമ്മാരുകുടി. ചീട്ടുകളി കുറ്റകൃത്യമാകുന്ന നിയമം പണ്ടേ മാറേണ്ടതാണെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. പണം വെച്ച് ചീട്ടുകളിച്ചതിനെ തുടർന്ന്, ട്രിവാൻഡ്രം ക്ലബ്ബിൽ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും, യുണൈറ്റഡ് ഇൻഡസ്ട്രീസ് എംഡിയുമായ എസ് ആർ വിനയകുമാർ ഉൾപ്പെടെ ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തുമ്മാരുകുടി ഫേസ്ബുക് പോസ്റ്റിലൂടെ ചീട്ടുകളിയെ ന്യായീകരിച്ച് രംഗത്തെത്തിയത് .
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്? തുമ്മാരുകുടി ചോദിക്കുന്നു
ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം
ചീട്ടുകളി എന്ന “മാരക” കുറ്റകൃത്യം !
ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന “ബ്രേക്കിംഗ് ന്യൂസ്” ദൃശ്യങ്ങൾ കാണുന്നു.
വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ
അമ്പത് വർഷമായി കാണുന്ന സീനാണ്.
നാട്ടിൻ പുറത്തു മാവിന്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പോലീസ്
അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി “പിടിക്കാൻ” പോയ ഒരു പോലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
പണ്ടേ മാറേണ്ട നിയമമാണ്.
Discussion about this post