‘മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്..
ഓഫീസില്‍ റെയ്ഡ്
കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും പരിശോധന നടത്തി’
ഇതിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും പ്രത്യേകം പറയേണ്ട ഒരു കാര്യമുണ്ട്. എന്തിനാണ് റെയ്ഡ് എന്ന് പ്രത്യേകം പറയണം. ചൈനയുടെ പണം പറ്റി, വാര്‍ത്തയെഴുതിയതിനും രാജ്യവിരുദ്ധ പ്രചാരണം നടത്തിയതിനുമാണ് റെയ്‌ഡ്. അത് ചെയ്തതില്‍ പ്രധാനി ‘ന്യൂസ് ക്‌ളിക്’ എന്ന ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷ് ഓണ്‍ലൈന്‍ വീഡിയോ ‘പ്രോഗ്രസീവ്’ നെറ്റ്‌വര്‍ക്ക് എന്ന മാധ്യമമാണ്.
ഈ നെറ്റ്‌വര്‍ക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത് ‘കാഴ്ചക്കാര്‍’ കൊടുക്കുന്ന കാശുകൊണ്ടാണ്, എന്നാണ് അവരുടെ പറച്ചില്‍. ഈ ‘കാഴ്ചക്കാരില്‍’ പ്രമുഖന്‍ അമേരിക്കന്‍ ബിസിനസ്‌കാരന്‍ നെവില്ലേ റോയ് സിങ്ഘം ആണ്.
ആരാണ് സിങ്ഘം?
നെവില്‍ റോയ് സിങ്ഘം എന്ന് ‘കാഴ്ചക്കാരന്‍’ 70 വയസ്സുകാരനായ ഒരു അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമാണ്. സോഫ്റ്റ്വെയര്‍ രംഗത്തെ പല വമ്പന്മാരില്‍ ഒരാള്‍. കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ തോട്‌വര്‍ക്‌സിന്റെ സ്ഥാപകനുമാണ്.
ചെറുപ്പത്തില്‍, നെവില്‍ റോയ് സിങ്ഘം കറുത്ത വര്‍ഗ്ഗക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പായ ലീഗ് ഓഫ് റെവല്യൂഷണറി ബ്ലാക്ക് വര്‍ക്കേഴ്സിലായിരുന്നു. പിന്നീട് ജോലിക്കാരനായി, ബിസിനസ്‌കാരനായി. ഇപ്പോള്‍ ചൈനയിലാണ് സിങ്ഘം.
2021 മുതല്‍ നടത്തിയ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം നെവില്‍ റോയ് സിങ്ഘം ഒരു ‘പുലിയാണ്.’ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാണ്. അതായത് 2018 നും 2021 നും ഇടയില്‍ സിങ്ഘം 380 മില്യണ്‍ രൂപയാണ് ഭാരതത്തില്‍ ന്യൂസ് സൈറ്റായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഡെസ്പാച്ച്് എന്ന സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത്. ആവശ്യം, ഭാരതത്തിലെ മാധ്യമങ്ങളില്‍ ചൈനക്ക് അനുകൂലമായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുക. ഈ പണം ഇവിടെ പല മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. വിവിധ നെറ്റ് വര്‍ക്കുകള്‍, എന്‍ജിഒകള്‍, സ്ഥാപനങ്ങള്‍ വഴിയാണ് പണം കൊടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക്, എഴുത്തുകാര്‍ക്ക് ‘പ്രമുഖര്‍ക്ക് ‘ എല്ലാം പണം കൊടുത്തിട്ടുണ്ട്.
നെവില്‍ റോയ് സിങ്ഘത്തിന്റെ തന്നെ സ്വന്തം സംവിധാനമായ വേള്‍ഡ്‌വൈഡ് മീഡിയ ഹോള്‍ഡിങ്്‌സ്, ജസ്റ്റീസ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ട്, ട്രൈ കോണ്‍ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവവഴി.
ന്യൂസ്‌ലൈന്‍സ് ഇന്റസ്റ്റിറ്റിയൂട്ടിന്റെ ന്യൂൂ ലൈന്‍സ് മാഗസിന്‍ 2022 ലും ന്യൂയോര്‍ക്ക് ടൈംസ് 2023 ലും സിങ്ഘത്തിന്റെ ചൈനീസ് ‘ചാരപ്പണി’ റിപ്പേര്‍ട്ട് ചെയ്തിരുന്നു.
അപ്പോള്‍ പറഞ്ഞുവരുന്നത്, മാധ്യമമാണ് എന്നുകരുതി, അവര്‍ക്ക് എന്തുംചെയ്യാമെന്നൊക്കെയുള്ള തോന്നലുകള്‍ തെറ്റാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വാതന്ത്ര്യം എന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാകരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും സര്‍ക്കാരിനെതിരേ എഴുതുന്നതും നേതാക്കളെ അപഹസിക്കുന്നതും പോലും സ്വാതന്ത്ര്യമായി കണക്കാക്കാം, ഒരു പരിധിവരെ. പക്ഷേ രാജ്യ വിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം, ലഹരി കടത്ത് ഒക്കെ നടത്തിയാല്‍ അത് സ്വാതന്ത്ര്യപ്പട്ടികയില്‍ വരുമോ. വരരുത്, വരാന്‍ പാടില്ല.
ഒരു പഴയകാല സംഭവം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായത് ഓര്‍മ്മയില്ലേ ? യുപിയില്‍ മുലായം സിങ് ഭരിക്കുന്നകാലം. മുലായത്തിനുവേണ്ടി എഴുതാന്‍ ദല്‍ഹിയിലെ പത്രക്കാര്‍ക്കുവരെ പണം കൊടുത്തു, ഫ്‌ളാറ്റ് കൊടുത്തു, കോഴകള്‍ വന്‍ തോതില്‍ നല്‍കി. അന്നാണ് പെയ്ഡ് ജേണലിസം എന്ന വാക്ക് ഏറെ ചര്‍ച്ചയായത്. ഇന്നും അതൊക്കെ കൊണ്ടുനടക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ടത്രെ. അവര്‍ പേടിക്കണം, അറിഞ്ഞോ അറിയാതെയോ പങ്കുപറ്റിയുണ്ടെങ്കില്‍ സിങ്ഘത്തിന്റെ ഡയറിയില്‍ പേരുണ്ടെങ്കില്‍, ആ ന്യൂസ് ‘ക്ലിക്കി’ല്‍ എങ്ങാനും പെട്ടിട്ടുണ്ടെങ്കില്‍ ഉറപ്പ്, നിങ്ങളുടെ ഓഫീസിലും വീട്ടിലും ഇഡി വരും, വരണം…
അപ്പോള്‍ ആ ‘സിങ്ഘത്തെ’ പിടിക്കാന്‍ നമുക്കും കൂടാം… സിങ്ഘത്തിന്റെ ചൈനാ വ്യാളിയുമായുള്ള ഇടപാടറിയാം. അങ്ങനെ കമ്യൂണിസ്റ്റ ഗ്രൂപ്പിന്റെ ഘടകമായ ഈ പഴയ മാവോയിസ്റ്റിന്റെ ചൈനാ അജണ്ടയില്‍ ആരൊക്കെയുണ്ടെന്നറിയാം. നമുക്ക് കേരള പോലീസിന്റെ തണ്ടര്‍ ബോള്‍ട്ടിനെ പിന്തുണയ്ക്കുന്നതപോലെ ഇഡിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണയ്ക്കാം.
Discussion about this post