ഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായയെയും, എച് ആർ മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ ഇരുവരെയും കഴിഞ്ഞദിവസം ദൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയിൽ അറിയിച്ചു
ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മുപ്പതോളം സ്ഥലങ്ങളിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമസ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങി നിരവധിപേർ ചൈനീസ് ഫണ്ട് സ്വീകരിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ അവാൻ സാധ്യതയുണ്ട്. നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട് .
ടീസ്ത സെതൽവാദിനേ ഡൽഹിയിൽ വിളിപ്പിച്ചു ചോദ്യം ചെയ്‌തേക്കും. സംഭവത്തിൽ മാസങ്ങളോളം നിരീക്ഷണം നടത്തിയതിനു ശേഷമാണ് പോലീസ് പരിശോധനയും, അറസ്റ്റും നടന്നിട്ടുള്ളത്
Discussion about this post