തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക അലേർട്ടില്ല.
അതേസമയം തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് ജില്ലാ കളക്ടർമാർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ദുരിതബാധിത പ്രദേശങ്ങളിലാണ് അവധി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പശ്ചിമബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേർട്ടായിരുന്നു. ഇന്ന് പുലർച്ചെയും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
Discussion about this post