കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്ത്തകന് കക്കട്ടില്‍ അമ്പലക്കുളങ്ങര കെ പി രവീന്ദ്രൻ കൊല്ലപ്പെട്ട കേസില്‍ ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ബിജെപി പ്രവർത്തകരായ എ.സി. പവിത്രൻ(50), അനിൽ കുമാർ (48), പി. വി. അശോകൻ, ഫൺഗുണൻ(48), കെ.പി. രഘു(47) സനൽ പ്രസാദ് (45)പി.കെ. ദിനേശൻ(48) ശശി(50) സുനി(49) എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ജസ്റ്റിസ്.പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് .പി.ജി. അജിത്ത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷണൽ ബഞ്ച് റദ്ദാക്കിയത് .
അതേസമയം കേസിലെ പ്രതിക ളായ ഫൽഗുണൻ, ദിനേശൻ,അശോകൻ എന്നിവർക്കെതിരെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324 -ാം വകുപ്പ് പ്രകാരമുള്ള 6 മാസം തടവ് ശിക്ഷ നിലനിർത്തിയിട്ടുണ്ട് .കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചുണ്ടായ കൊലപാതകത്തിൽ , പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ച വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.
2004 ഏപ്രിലിൽ ആറിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ, സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെടുന്നത്. ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നാദാപുരം അമ്പലക്കുളങ്ങരയിൽ ,ആര്‍എസ്എസ് പ്രവര്ത്തകൻ എംപി കുമാരനെ വധിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്. ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ജയിലിനുള്ളിൽ നടന്ന സംഘർഷത്തിനിടയിൽ ആണ്, രവീന്ദ്രൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. കേരളത്തിൽ ജയിലിനുള്ളിൽ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകം കൂടിയായിരുന്നു ഇത്.
പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കൊലകുറ്റം സംശയാതീത മായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കണ്ടാണ് പ്രതികളുടെ ജീവപ ര്യന്തം ശിക്ഷ കോടതി റദ്ദാക്കിയിട്ടുള്ളത്. പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ്. പി.വി ജയഭാനു, എസ്. രാജീവ്, അർജ്ജുൻ ശ്രീധർ എന്നിവർ ഹാജരായി.
Discussion about this post