കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലർക്കും പേടിയാണ്. എന്നാല്‍, ഇങ്ങനെ പേടിക്കേണ്ട ഒന്നാണോ കൊളസ്ട്രോള്‍? ഭക്ഷണരീതിയിൽ കൃത്യമായ മാറ്റങ്ങളും ചിട്ടയും കൊണ്ടുവന്നാൽ കൊളസ്ട്രോള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. അളവുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തിയാല്‍ കൊളസ്ട്രോള്‍ ശത്രുവല്ല. കൊളസ്ട്രോൾ ഉയരുമ്പോൾ ആണ് അത് പല രോഗങ്ങളിലേക്കും വഴിയൊരുക്കുന്നത്.
ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. അതിനാൽ കൊളസ്ട്രോൾ കുറക്കാൻ ബ്രൗൺ റൈസിനൊപ്പം ഡാൽ ചേർത്തുകഴിക്കാവുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് ബീൻസ്. ഡയറ്റിൽ ഇവയും ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകാരപ്പെടും. സിട്രസ് പഴങ്ങളിലെ ആന്റിഓക്സിഡന്റുകൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കും.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുറകുമിനും കുരുമുളകിൽ പൈപെറിനും അടങ്ങിയിട്ടുള്ളതിനാൽ ഇതിന്റെ കോമ്പിനേഷൻ കൊളസ്ട്രോൾ കുറയ്ക്കുന്നതാണ്. അതിനാൽ മഞ്ഞളും കുരുമുളകും ചേർത്തു കഴിക്കുന്നത് നല്ലതാണ്. ന്യൂടീഷൻ ആന്റ് മെറ്റബോളിസം ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ബദാമിൽ ഹൃദയരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഗ്രീൻടീയും നാരങ്ങ നീരും ചേർത്ത് കഴിക്കുന്നതും, വെളുത്തുള്ളി ചെറുനാരങ്ങാ നീര് ചേർത്ത് കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും .
Discussion about this post