ലോകേഷ് കനകരാജ്- ദളപതി വിജയ് ചിത്രം ലിയോയുടെ ട്രെയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രെയ്ലർ നൽകുന്നത്. മാസ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. അഞ്ച് മിനിറ്റുകൊണ്ടാണ് ട്രെയിലർ 10 ലക്ഷം പേരാണ് കണ്ടത്. രണ്ടു മണിക്കൂറിനുള്ളിൽ 47 ലക്ഷം പേരും.
ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.
മലയാളത്തിന്റെ പ്രിയതാരം മാത്യു തോമസും ലിയോയുടെ ഭാഗമായുണ്ട്. അനുരൂദ്ധിന്റെ എപ്പോഴുമുള്ളതുപോലുള്ള കിടിലൻ ബാഗ്രൗണ്ട് സ്കോർ തന്നെയാണ് ട്രെയിലറിന്റെ. മറ്റൊരു ഹൈലൈറ്റ്. ദളപതിയുടെ അതിഗംഭീര ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഒക്ടോബർ 19 നു ചിത്രം തിയേറ്ററുകളിലെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.
Discussion about this post