ന്യൂഡൽഹി: തങ്ങൾ ഉദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ രാജ്യങ്ങളെയും ശത്രുക്കൾ ആയി കണക്കാക്കുന്ന പാശ്ചാത്യ നിലപാടിനെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രെസിഡന്റ് വ്ലാദിമിർ പുടിൻ
“പാശ്ചാത്യ വരേണ്യവർഗങ്ങളെ അന്ധമായി പിന്തുടരാൻ തയ്യാറല്ലാത്ത എല്ലാവരെയും ശത്രുവായി കാണിക്കാനാണ് പാശ്ചാത്യ ശ്രമം. ഒരു കാലഘട്ടത്തിൽ അവർ ഇന്ത്യയെയും അങ്ങനെയാണ് കണ്ടിരുന്നത്.” പുടിൻ അഭിപ്രായപ്പെട്ടു.
1998 ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന് ശേഷം അമേരിക്ക ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തെ കുറിച്ചു പരാമർശിച്ച പുടിൻ, ഇപ്പോൾ ഇന്ത്യയുടെ ഭൗമ രാഷ്ട്രീയ പ്രാധാന്യം കാരണം അവർ അടുത്ത കുറച്ചു കാലങ്ങളായി ഇന്ത്യയുമായി വീണ്ടും അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു
സോചിയിലെ തന്റെ വാർഷിക മുഖ്യ പ്രഭാഷണത്തിനിടെ,റഷ്യൻ പ്രെസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ സർക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു, സ്വയം നയിക്കപ്പെടുന്ന നേതൃത്വം ” ആണ് ഭാരതത്തിന്റേത് എന്ന് പറഞ്ഞ പുടിൻ ദേശീയ താൽപ്പര്യങ്ങളാണ് അല്ലാതെ ആരോടെങ്കിലും ഉള്ള വിധേയത്വം അല്ല ഇതിന് നേതൃത്വം നൽകുന്നതെന്നും അഭിപ്രായപ്പെട്ടു
Discussion about this post