ന്യൂഡൽഹി: പാക്കിസ്ഥാനിലെ യുഎസ് അംബാസഡർ ഡോണൾഡ് ബ്ലോം പാക് അധീന കശ്മീരിൽ (പിഒകെ) അടുത്തിടെ നടത്തിയ സന്ദർശനത്തിൽ അമേരിക്കയെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്ലോം ഈ പ്രദേശം സന്ദർശിക്കുന്നത്.
“ജമ്മു & കശ്മീരിലെ മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഞങ്ങളുടെ നിലപാട് എല്ലാവർക്കും അറിയാം. ഞങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു ,” വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അടുത്തിടെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ബ്ലോം പ്രാദേശിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജി20 യോഗത്തിനായി ഈ വർഷമാദ്യം ഒരു യുഎസ് പ്രതിനിധി സംഘം ജമ്മു കശ്മീർ സന്ദർശിച്ചിരുന്നുവെന്നും അതിനാൽ തന്നെ ബ്ലോമിന്റെ സന്ദർശനം ന്യായീകരിക്കാവുന്നത് ആണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞതായി റിപോർട്ടുകൾ വന്നിരുന്നു .
എന്നാൽ ഇന്ത്യയിലെ യുഎസ് അംബാസഡർ നടത്തിയ അഭിപ്രായങ്ങളിൽ, ഈ രണ്ട് സാഹചര്യങ്ങളും തുല്യമാണെന്ന് ഞങ്ങൾ കരുതുന്നില്ല, എന്ന് ഇന്ത്യ പ്രതികരിക്കുകയുണ്ടായി
Discussion about this post