ആലപ്പുഴ: കരുവന്നൂരിൽ നിന്നും പണംകണ്ടുകെട്ടി കേന്ദ്രഖജനാവിലേക്ക് കൊണ്ടുപോകാനാണ് ഇഡി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജൻ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 103 കോടിയുടെ ബെനാമി ലോൺ നൽകിയ ക്രമക്കേടാണെന്നും, ഇ ഡി പറയുന്നത് പോലെ 500 കോടിയുടെ തട്ടിപ്പല്ല കരുവന്നൂരിൽ നടന്നതെന്നും ജയരാജൻ പറഞ്ഞു.
സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതു കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണെന്നും, ജയരാജൻ വ്യക്തമാക്കി. എന്നാൽ, അതു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പറയുന്നതു പോലെ 500 കോടിയുടെ തട്ടിപ്പല്ല. നിക്ഷേപകർക്കു പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. കരുവന്നൂർ ബാങ്കിലെ പണം കണ്ടുകെട്ടി കേന്ദ്ര ഖജനാവിലേക്കു കൊണ്ടുപോകാനാണ് ഇഡിയുടെ ശ്രമമെന്നും ജയരാജൻ കൂട്ടിച്ചേർത്തു
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തുന്ന കാൽനട ജാഥ സമ്മേളനത്തിലാണ് ജയരാജന്റെ അഭിപ്രായപ്രകടനം
Discussion about this post